പാർവ്വതി ജയറാമും, മകൾ മാളവിക ജയറാമും ഒരേ വേദിയിൽ
കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ കനകകുന്നിൽ. . കേരള ഗെയിംസിനോട് അനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായാണ് മെയ് 8 ന് രാത്രി 7 മണിക്ക് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ പരമ്പരാഗത വസ്ത്ര ചാരുതയ്ക്ക് പ്രചരണം നൽകുന്നതിന് വേണ്ടി കൈത്തറി രംഗത്ത് പ്രവർത്തിക്കുന്ന സംഘനയായ വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിലാണ് മേള. ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250-ലധികം മോഡലുകൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാംമ്പിൽ അണി നിരക്കും. സിനിമാ താരം ജയറാമിന്റെ ഭാര്യയും മകളുമായ പാർവ്വതി ജയറാമും, മാളവിക ജയറാമും ഒരു വേദിയിൽ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒരു ഫാഷൻ ഷോ കൂടിയാണ് ഇത്.
കൈത്തറി വസ്ത്രങ്ങൾ ധരിച്ചാണ് മോഡലുകൾ എല്ലാം റാമ്പിൽ എത്തുക. കൈത്തറി മേഖലയിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റായിരിക്കും ഇതെന്നും , മോഡലിംഗ് സങ്കൽപ്പത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും അധ്യായമാണ് ഇത്തരത്തിലെ റാമ്പ് പ്രദർശനമെന്നും ഷോ ഡയറക്ടർ ശോഭാ വിശ്വനാഥൻ അറിയിച്ചു. കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവർക്ക് പരിശീലനങ്ങളും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണണവും ഇവന്റിന്റെ പ്രത്യേകതയാണ്.
ലോക പ്രശസ്ത ഡിസൈനർമാരായ സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിംഗ്, സീത പായൽ, സന്തോഷ് ഉർവ്വശി കൗർ തുടങ്ങിയവരുടെ ഡിസൈനുകളും പ്രദർശനത്തിന്റ മാറ്റ് കൂട്ടും.ഇതോടൊപ്പം ചാരു ഹരിഹരന്റെലൈവ് മ്യൂസിക്കൽ ഫെർഫോമൺസും ഉണ്ടാകും. കൈത്തറി രംഗത്ത പ്രമുഖരെ ആദരിക്കുന്നു. ലാലു കൃഷ്ണദാസും, ഫെലിക്സുമാണ് കൊറിയോഗ്രാഫി ചെയ്യുന്നത്.